Thursday, 16 May 2013

മാതൃത്വത്തിന്റെ ശേഷിപ്പുകള്‍

ചുരന്ന മാതൃത്വം
തേടിപ്പിടിക്കുന്ന 
ഇളംചുണ്ടുകള്‍ക്ക് 
നിമിഷങ്ങളുടെ ദൈര്‍ഘ്യം.
അമ്മയ്ക്കും 
കുഞ്ഞിനുമിടയിലെ 
ആത്മബന്ധത്തിന്റെ
അടിത്തറയില്‍
ഊറുന്നത്
അമ്മിഞ്ഞയെന്ന
അമൃത്.
വറ്റിയ സ്തന്യവും
ശോഷിച്ച സ്തനവും
ബാക്കിയാക്കുന്നത്
ഒരിക്കലും വറ്റാത്ത
മഹനീയ 
സ്നേഹത്തിനുറവ.
ആസക്തിയുടെ
കൂര്‍ത്തമുനകള്‍
ആഴ്ന്നിറങ്ങുന്നത്
ഈ നെഞ്ചകത്താണോ.
അമ്മയുടെ അനുഭൂതികള്‍
വിറ്റ് കാശാക്കുന്ന 
കലിയുഗമേ
ഏത് കണ്ണുകള്‍ കൊണ്ടാണ്
നീ ഈ മാതൃത്വത്തെ 
നോക്കിക്കാണുന്നത്.14 comments:

 1. പൊക്കിൾ കോടിയുടെ പിടിവള്ളി വിടുമ്പോഴും പിടിവള്ളി ആയി ജീവജലം പകരുന്ന തേൻ കുടം.. അമ്മ എന്നാ രണ്ടാക്ഷരത്തിലും ഒളിഞ്ഞിരിക്കുന്ന സ്നേഹക്കുടം, ഈ തെറ്റിനെ ന്യായീകരിക്കാൻ ഒരു മഹാപരാധം ആയിട്റെങ്ങിലും ഞാൻ പറഞ്ഞോട്ടെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള ഈ നാട്ടിൽ ജീവിച്ചു പോയത് കൊണ്ടാവാം

  ജനിച്ച മാത്രയിൽ പൊക്കിൾ കോടി ബന്ധം അറുത്തു മാറ്റുമ്പോൾ പകരുന്ന വേദന അത് അറിയുന്ന മാതൃത്വത്തിന്റെ... അറിവില്ല പൈതലിന്റെ ഒരു വികൃതി ആയി കണ്ടു പൊറുക്കുമോ ഈ മഹാപരാധം ...എല്ലാം പൊറുക്കുന്ന മാതൃത്വം... ആ ക്ഷമ കണ്ടു കണ്ണ് തുറക്കട്ടെ മനുഷ്യ മക്കൾ സ്ത്രീത്വത്തെ സ്നേഹിക്കാൻ പഠിക്കട്ടെ

  ReplyDelete
 2. കാണപ്പെടുന്ന വസ്തുവിലല്ല....നോക്കുന്നവന്റെ കണ്ണിലാണ് സൌന്ദര്യം എന്നു പറയുന്നത് കേട്ടിട്ടില്ലേ...

  ReplyDelete
 3. കവിത വായിച്ചു
  ആശംസകള്‍

  ReplyDelete
 4. നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
 5. ഓർമ്മ വരുന്നത് പഴയ ചില വരികളാണ്
  "സ്തന്യം നൽകിയ മാതാവിന്റെ സ്തനസൗന്ദര്യം വർണ്ണിക്കുന്നു"
  നമ്മുടെ സമൂഹത്തിന് എന്തോ വലിയ രോഗം പിടിപെട്ടിട്ടുണ്ട്

  ReplyDelete
 6. വിപ്ലവം ജനിക്കുന്നത് വിരൽത്തുമ്പുകളിലാണ് ...
  അത് തലച്ചോറുകളിലൂടെ വ്യാപിച്ച്
  ചേർത്ത് പിടിച്ച കരങ്ങളായി മാറും ...
  അങ്ങനെയെങ്കിൽ അടയ്ക്കപ്പെട്ട മുറിക്കുള്ളിലെ ചിന്തകളും
  ചൂട് പിടിക്കട്ടെ ... വലകൾ പൊട്ടിച്ചെറിഞ്ഞു ഒരു പക്ഷെ അവർ പുറത്തു
  വന്നേക്കാം അല്ലേ ?

  നല്ല കവിത മൂർച്ചയുള്ള വാക്കുകൾ . എഴുതുക ... ആശംസകൾ ചേച്ചീ നിർജീവമായ ഒരു ബ്ലോഗ്‌ എനിക്കുമുണ്ട് ... എഴുത്ത് മുഴുവൻ മുഖ പുസ്തകത്തിലായിരിക്കുന്നു ... മരുപ്പക്ഷി ഇടയ്ക്ക് ഈ മരുഭൂമിയും സന്ദർശിക്കുക http://muzafirr.blogspot.in/

  ReplyDelete
 7. ഈ ചോദ്യമാണ് കാലത്തിന്‍റെ കരുത്ത്......

  ReplyDelete
 8. നല്ല വരികള്‍ സബീന ..ഇന്ന് സമൂഹത്തില്‍ അമ്മയെന്ന പദവി ചൂഷണം ചെയ്യുന്നവരേയും നമുക്ക് കാണാനാകുന്നു..നൊന്തു പ്രസവിച്ചവര്‍ തന്നെ മക്കളുടെ വഴികളില്‍ മുള്ള് വിതറുന്നു..മുലപ്പാല്‍ നുണയിച്ച നാവില്‍ വിഷത്തുള്ളികളെ ഇറ്റിക്കുന്നു.എങ്കിലും അമ്മയെന്ന മഹാബന്ധത്തിന്റെ പൊരുളറിയുന്നവര്‍ ഉള്ളിടത്തോളം ഭൂമിയില്‍ വാല്‍സല്യത്തിന്റെ അമൃതകുംഭങ്ങള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരിക്കും !!!

  ReplyDelete
 9. അമ്മയുടെ അനുഭൂതികളും വിറ്റുകാശാക്കുമ്പോൾ കാലത്തെ മാത്രം പഴിച്ചിട്ട് കാര്യമുണ്ടോ

  ReplyDelete
 10. നല്ല കവിത..ആശംസകൾ നേരുന്നു
  nalinadhalangal

  ReplyDelete
 11. മാതൃത്വം അവഹെളിക്കപ്പെട്ടതിനു യുഗങ്ങളുടെ പഴക്കമുണ്ട്..പക്ഷെ വൃദ്ധസദനങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തില്‍ ഈ കവിത ഓരോര്മപ്പെടുത്തലാണ്..ആശംസകള്‍..

  ReplyDelete
 12. സന്തോഷം...........സ്നേഹം . വന്നവര്‍ക്കും വായിച്ചവര്‍ക്കും..........

  ReplyDelete