Sunday 16 June 2013

നീതി(അ)ന്യായം



കണ്ണുകെട്ടിയ ദേവതയുടെ
കടാക്ഷം കാത്ത്
നീതിയുടെ തുലാസില്‍
തൂങ്ങുന്ന ജീവിതങ്ങള്‍.

കാഴ്ച്ചയുടെ ആഴങ്ങളെ
നേരിടാനാവാതെ
കണ്ണടയ്ക്കപ്പെടുന്ന സത്യങ്ങള്‍.

കൂറുമാറ്റപ്രക്രിയയില്‍
കൂറുകാണിക്കുന്ന സാക്ഷികള്‍.

നിയമപുസ്തകത്തിന്റെ
ചട്ടക്കൂടിനുള്ളില്‍
ചിതലരിക്കപ്പെടുന്ന നിയമവ്യവസ്ഥകള്‍.

അഴിമതിയുടെയും അട്ടിമറിയുടേയും
അതിപ്രസരത്തില്‍ കുടുങ്ങി
ചക്രശ്വാസം വലിക്കുന്ന നീതിന്യയം.

ആയിരം അപരാധികളുടെ
രക്ഷപ്പെടലില്‍
ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍.

വലിപ്പച്ചെറുപ്പമില്ലാത്ത
നീതിനിര്‍വ്വഹണത്തിനായി
കണ്ണടച്ച ദേവതക്കിപ്പോള്‍
ഇരുട്ട് മാത്രം ബാക്കി.

12 comments:

  1. കവിത നന്നായിട്ടുണ്ട്....
    http://strangersway.blogspot.com/

    ReplyDelete
  2. നീതി ദേവത ഇരുട്ടില്‍ നിന്നും മറ നീക്കി വെളിച്ചത്തിലേക്ക് വരട്ടെ .....
    ഇഷ്ടം.. !!

    ReplyDelete
  3. നീതി ദേവത കണ്ണുതുറക്കട്ടെ .......
    കൂടുതൽ എഴുതൂ

    ReplyDelete
  4. കണ്ണടച്ച നീതി ദേവത എങ്ങിനെയാണ് സത്യം തിരിച്ചറിയുന്നത്‌./ . സത്യം അറിയാന്‍ കണ്ണു തുറന്നല്ലേ പറ്റു.കവിത ഇഷ്ട്ടമായി .ആശംസകള്‍

    ReplyDelete
  5. സമവാക്യമില്ലാത്ത തുലാസുകളിലെ തൂക്കങ്ങൾ

    ReplyDelete
  6. മൂശയിലുരുക്കി വാർക്കപ്പെടാൻ ആധുനിക ജീവിത ബദ്ധപ്പാടുകളാൽ മതിയാവോളം സമയം അനുവദിക്കപ്പെടാത്ത ത്രസിക്കുന്ന സർഗ്ഗാത്മകതയുള്ളവരുടെ പ്രതീകമായ കവയിത്രി-സബീനാ ഷാജഹാൻ !

    ReplyDelete
  7. sathyam sathyam sathyam sabeena................

    ReplyDelete
  8. sathyam sathyam sathyam sabeena................

    ReplyDelete
  9. നീതിന്യായം ഒരു വലയാണെന്ന് അറിവുള്ള ആരോ പറഞ്ഞിട്ടുണ്ട്
    ചെറിയ പ്രാണികളൊക്കെ അതില്‍ കുടുങ്ങും
    വലുതൊക്കെ വല പൊട്ടിച്ച് സ്വതന്ത്രരാകും

    ReplyDelete
  10. ചെറിയ പ്രാണികളൊക്കെ അതില്‍ കുടുങ്ങും
    വലുതൊക്കെ വല പൊട്ടിച്ച് സ്വതന്ത്രരാകും

    വലയ്ക്കുന്ന നീതി ന്യായം..!!വലിയവർക്കു മാത്രമായുള്ള

    നീതിന്യായം.!!

    ശുഭാശംസകൾ....


    ReplyDelete
  11. സത്യം തന്നെ...നീതി ദേവതയുടെ കാഴ്ച പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നു.

    ReplyDelete
  12. കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടിയാല്‍ മുഖം നോക്കാതെ നീതി നടത്താന്‍ ..എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അത് തിരുത്തി പറയേണ്ടി വരുന്നു .സത്യങ്ങളെ കാണാതിരിക്കാന്‍ എന്ന്.. നല്ല വരികള്‍ സബീന !!!

    ReplyDelete