Wednesday 21 August 2013

വരകള്‍

ജീവിത
സൌഭാഗ്യങ്ങള്‍ പോലെ
എത്ര വലിച്ചുനീട്ടിയിട്ടും
ചുരുണ്ട് പിണഞ്ഞ്
കിടകുകയാണ് വരകള്‍.
മഷിതീര്‍ന്ന പേനകൊണ്ട്
കുത്തിക്കുറിച്ചപോലെ
വ്യക്തവും അവ്യക്തവുമായ
ജന്മനിയോഗങ്ങള്‍.
മംഗല്യഭാഗ്യവും
ഗജകേസരീയോഗവും
ആയുരാരോഗ്യവുമൊക്കെ
ഹസ്തരേഖകളില്‍
തെളിയുമ്പോള്‍
അടഞ്ഞുപോകുന്ന
യാത്രാവഴികള്‍ മാത്രം
മുഴച്ചുനില്‍ക്കുന്നു.
മാറാലക്കുള്ളില്‍കുടുങ്ങിയ
പ്രാണികളെപ്പോലെ
കൈവെള്ളകള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടുകയാണ്ഭാവി.
ഭൂതവും വര്‍ത്തമാനവും
മാത്രം ഇടയ്ക്കിടയ്ക്ക്
പുറത്തു ചാടുന്നുണ്ട്.
‘വര’വു വെക്കാന്‍.

9 comments:

  1. പതിഞ്ഞു തെളിഞ്ഞപ്പോയ തല വര'ചിന്ത നന്നായി.

    ReplyDelete
  2. കവിത "വര"വ് വെച്ചു...
    കൈവെള്ളയിലല്ല ..ഖല്ബിനകത്ത് തന്നെ :)
    ഈ കവികളുടെ ചിന്ത പോകുന്ന ഓരോ "വര "വഴികൾ

    ReplyDelete
  3. "വരകള്‍" എന്ന് കണ്ട് വന്നു, കവിത വായിച്ചു പോകുന്നു....:)

    ReplyDelete
  4. എന്തു ചെയ്യാം..തലേവര പിഴച്ചു പോയാല്‍

    ReplyDelete
  5. തലേവര അമര്‍ത്തിച്ചെരച്ചാല്‍ മാറുമോ’ന്ന് ഒരു പഴഞ്ചൊല്ല്!!

    ReplyDelete
  6. വരകളിൽക്കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങൾ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  7. തല''വര''യും (fate) , ജീവിത്തിൽ കിട്ടിയ ''വര''വും (boon), ''വര''വ് ചിലവുകൾ (income & exp.) എന്നിവയെല്ലാം കാവ്യാത്മകമായി ''വര''ച്ചു (drawing) കാട്ടിയിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  8. വരകളില്‍ കുടുങ്ങികിടക്കുന്ന വിധികള്‍ നന്നായി വരച്ചുകാട്ടി.

    ReplyDelete
  9. നന്ദി.........വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

    ReplyDelete