Tuesday 2 April 2013

തലേവര




തീന്‍ മേശയിലെ 
വിഭവസമൃദ്ധിയില്‍ 
കൂപ്പുകുത്തുന്ന 
ആഡംബരങ്ങള്‍ക്ക് 
വിശപ്പേയില്ല. 

വാ കീറിയവന്റെ നീതിയില്‍ 
വയറുനിറയ്ക്കാന്‍, 
വിതച്ചിട്ടും കൊയ്യാനാവാതെ 
പകച്ചുനില്‍ക്കുന്ന 
ഭഗ്നമോഹങ്ങളുടെ 
കളപ്പുരകള്‍ നിറയുന്നേയില്ല. 
ചിതലരിച്ച സ്വപ്നങ്ങളുടെ 
തുളവീണ 
ഭിക്ഷാപാത്രങ്ങളില്‍ 
മുഖംപൂഴ്ത്തുന്ന 
ഒരുചാണ്‍ വയറിന് 
പ്രതീക്ഷയുടേ നാളുകളേയില്ല. 

തൊട്ടും രുചിച്ചും 
ഉച്ഛിഷ്ടമാക്കിയ 
തീന്മേശസംസ്കാരത്തിന്റെ 
എച്ചിലിലകള്‍ക്കായി
വാലാട്ടിനില്‍ക്കുന്ന 
തെരുവിന്റെ മക്കളുടെ 
തലേവര മാറുന്നേയില്ല. 







19 comments:

  1. ശുഭ നായര്‍2 April 2013 at 00:43

    പട്ടിണി കിടക്കുന്നവന് ഒരൊറ്റ മതമേയുള്ളൂ,വിശപ്പ്‌ !!!
    ആ മതത്തിനു മുന്നില്‍ നമ്മളൊക്കെ എന്താണ് !!!
    നല്ല എഴുത്ത് സബീന,ആശംസകള്‍ !

    ReplyDelete
  2. നല്ല എഴുത്ത് സബീന...........

    ReplyDelete
  3. നല്ല എഴുത്ത്.............
    ആശംസകൾ ..........

    ReplyDelete
  4. എഴുത്ത് തുടരട്ടെ..
    എല്ലാ ആശംസകളും...!

    ReplyDelete
  5. കൊട്ടിഘോഷിക്കപ്പെടുന്ന വികസന മാതൃകകളുടെ തുണിയുരിക്കുന്ന കാഴ്ചയിൽ അമര്ഷം/നടുക്കം,

    ReplyDelete
  6. എന്തൊരു തലേവര....

    ReplyDelete
  7. തൊട്ടും രുചിച്ചും
    ഉച്ഛിഷ്ടമാക്കിയ
    തീന്മേശസംസ്കാരത്തിന്റെ
    എച്ചിലിലകള്‍ക്കായി
    വാലാട്ടിനില്‍ക്കുന്ന
    തെരുവിന്റെ മക്കളുടെ
    തലേവര മാറുന്നേയില്ല.!!

    സത്യം തന്നെ. നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  8. തുടക്കം ഗംഭീരം സെബൂ :) തുടരുക!

    ReplyDelete
  9. വളരെ നന്നായി. നമുക്ക് നമ്മോടു തന്നെ വെറുപ്പ്‌ തോന്നുന്നു, നിങ്ങൾ വിജയിച്ചിരിക്കുന്നു . കൂടുതൽ പ്രതീക്ഷിക്കുന്നു

    ReplyDelete
  10. vijayikkunnavante koodeyaan aalukal ,, aalukal athukond nchaanum koodunnu ningalude koodea ,..

    ReplyDelete
  11. മനസ് നിറച്ച എഴുത്ത്....

    ReplyDelete
  12. sabeeena ...puthiya chuvadu nannai..kooduthal pratheekshikkunnu...

    ReplyDelete
  13. നല്ല കവിത,കൂടുതല്‍ നന്നായെഴുതാനാവട്ടെ. ആശംസകള്‍

    ReplyDelete
  14. സമത്വത്തിന് വേണ്ടിയുള്ള വിശപ്പ് എഴുതിയെങ്കിലും തീരട്ടെ.....

    ReplyDelete
  15. തലവര മാറട്ടെ................

    http://velliricapattanam.blogspot.in/2013/03/blog-post.html


    ReplyDelete
  16. ചുവപ്പു നിറമുള്ള കവിത... ഹൃദയങ്ങൾ ചുവക്കുന്നത്‌ അനിവാര്യത കൊണ്ടാണു. Welldone, Sabeena... Keep it up !!!

    ReplyDelete
  17. വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി....സന്തോഷം

    ReplyDelete
  18. ഈ വഴി ആദ്യയാ ഇഷ്ട്ടായി .

    ReplyDelete
  19. കവിത ഇഷ്ടപ്പെട്ടു....
    തുടര്‍ന്നും എഴുതുക..
    ആശംസകള്‍

    ReplyDelete