Monday 22 April 2013

നഷ്ട്ടങ്ങളും നേട്ടങ്ങളും

.തുടക്കത്തിനും
ഒടുക്കത്തിനുമിടയിലെ
നഷ്ട്ടപ്പെടലുകളല്ലേ
ജീവിതം?

എല്ലാനേടലിലുമുണ്ട്
ഒരു നഷ്ടത്തിന്റെ നോവ്.

സ്വന്തമെന്ന്
ചുറ്റിപ്പിടിക്കുന്നതിലും
വേണമെന്ന്
ആഗ്രഹിക്കുന്നതിലും
അകലങ്ങളിലിരുന്ന്
സ്വപ്നം കാണുന്നതിലുമെല്ലാം
ഒരൂര്‍ന്ന് വീഴലിന്റെ പിടച്ചില്‍.

ഒരു മനുഷ്യായുസ്സില്‍
അഴിച്ചുമാറ്റുന്ന
ഉടുപ്പുകള്‍ പോലെ
ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യവും.

പിറന്നുവീണ്
കര്‍മ്മോത്സുകനായി നടന്ന്
ഒടുവില്‍ തളര്‍ന്ന്
ചോരതുപ്പി
ഇരുട്ടെന്ന മരണത്തിലേക്ക്
വീഴുന്ന പകല്‍.

ഓരോ ഇന്നലെകളും
ഇന്നിന്റെ നഷ്ടം,
ഓരോ നഷ്ട്ടങ്ങളും
ഓരോ പാഠങ്ങൾ
ഒടുവില്‍ മറ്റുള്ളവര്‍ക്ക്
പാഠങ്ങള്‍ നല്‍കികൊണ്ട്
സ്വയമൊരു
നഷ്ട്ടപ്പെടലും.

12 comments:

  1. ദാര്‍ശനികമായ നല്ല വരികള്‍

    ReplyDelete
  2. ഒന്നും വിവേചിച്ചറിയാൻ കഴിയാതെ എന്നെ പോലെ ചിലരും ..
    ലാഭങ്ങളിൽ അഹങ്കരിച്ചു ..
    വരാനിരിക്കുന്ന നഷ്ടത്തെ മറന്ന്
    നന്ദി
    നല്ല വായനയ്ക്ക്

    ReplyDelete
  3. ജീവിതം വലിയൊരു നഷ്ടക്കച്ചവടം തന്നെ....

    ReplyDelete
  4. ഒരു മനുഷ്യായുസ്സില്‍
    അഴിച്ചുമാറ്റുന്ന
    ഉടുപ്പുകള്‍ പോലെ
    ബാല്യവും യൌവ്വനവും
    വാര്‍ദ്ധക്യവും.

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  5. നേട്ടങ്ങളിലെല്ലാം നഷ്ടപ്പെടലുകളുമുണ്ടല്ലേ?
    നല്ല രചന

    ReplyDelete
  6. നല്ല വരികള്‍ , ചിന്തനീയമായ കവിത

    ReplyDelete
  7. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി..........സ്നേഹം

    ReplyDelete
  8. അവസാനം എന്നത് നേടലല്ല, വേറും ശൂന്യതയിലേക്കാണ്

    ReplyDelete
  9. അടര്‍ന്നു വീണ ഇന്നലെകളും ഇതള്‍ വിരിഞ്ഞ ഇന്നുകളും മൊട്ടിട്ട നാളെകളുമാണ് ജീവിത പുസ്തകത്തിന്‍റെ ഉള്ളടക്കം.

    ReplyDelete
  10. എല്ലാനേടലിലുമുണ്ട്
    ഒരു നഷ്ടത്തിന്റെ നോവ്.

    ReplyDelete
  11. നഷ്ടങ്ങളും ലാഭാങ്ങളും പിന്നെ ശിഷ്ടങ്ങളും നിറഞ്ഞ പരിഹരിക്കാനാവാത്ത ഒരു കണക്ക് പുസ്തകമാണ് മനുഷ്യ ജീവിതം ...നല്ല വരികള്‍ സബീന ...!!!

    ReplyDelete