Wednesday 1 May 2013

പാഴ്കിനാവുകള്‍

കാലം
കുഴിതോണ്ടുന്നു
കയ്യൂക്കിന്റെ
രക്തലിപികൾ
വായിക്കുവാൻ .

നിത്യാന്ധകാരത്തിന്റെ
ശവപ്പറമ്പില്‍
അടിച്ചമര്‍ത്തപ്പെട്ടവരുടെ
ആത്മരോദനങ്ങള്‍
മണ്ണിന്റെ
മാറുപിളര്‍ക്കുന്നു
അവശേഷിക്കുന്നവര്‍ക്കൊരു
മുന്നറിയിപ്പ് പോലെ.

ചെറുത്തു നില്‍ക്കുന്നവര്‍
എണ്ണത്തില്‍ കുറയുന്നു.
വില പറഞ്ഞ ശരീരങ്ങളിൽ
കൃപാണരേഖകളിൽ
വികലകവിതകളെഴുതാൻ
കൊട്ടേഷന്‍ ടീമുകള്‍
മുന്നിട്ടിറങ്ങുമ്പോള്‍.

അതിജീവനത്തിന്റെ
ശേഷിപ്പുകള്‍ അന്യമാകുന്നു
ഭൂമിയുടെ ഭ്രമണ പഥത്തില്‍
അധികാരമോഹികള്‍
കൊടിനാട്ടുമ്പോള്‍.

ഒരു ദേവദൂതന്റെ
പാദമുദ്രയ്ക്കായി
സൃഷ്ട്ടി സ്ഥിതി
പരിപാലനത്തിനായി
ഒരുയിര്‍ത്തഴുനേല്‍പ്പിന്റെ
കാത്തിരുപ്പുമായി
ഒരു ജനത.

12 comments:

  1. സ്വാർത്ഥതയുടെ മൂർത്തിരൂപങ്ങൾ നിറഞ്ഞാടുന്നു എല്ലായിടത്തും...

    ReplyDelete
  2. ചെറുത്തുനില്‍ക്കുന്നവര്‍ എണ്ണത്തില്‍ കുറയുന്നു

    ReplyDelete
  3. നല്ല വരികള്‍!

    ReplyDelete
  4. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  5. ഭൂമിയുടെ ഭ്രമണപഥത്തില്‍ അധികാരമോഹികള്‍ കൊടി നാട്ടുന്നു...അതങ്ങിഷ്ടപ്പെട്ടു

    ReplyDelete
  6. ഈ വഴി വന്നവര്‍ക്കും വായിച്ചവര്‍ക്കും മറുപടിയായിതന്ന നല്ല വാക്കുകള്‍ക്കും നന്ദി.........സ്നേഹം

    ReplyDelete
  7. അതിജീവനത്തിന്റെ
    ശേഷിപ്പുകള്‍ അന്യമാകുന്നു
    ഭൂമിയുടെ ഭ്രമണ പഥത്തില്‍
    അധികാരമോഹികള്‍
    കൊടിനാട്ടുമ്പോള്‍.

    ആശംസകൾ...

    ReplyDelete
  8. കാലികം വരികള്‍ കൊള്ളാം
    ചെറുത്ത് നില്‍പ്പുകള്‍ ഒന്നും ഫലം കാണാത്ത ലോകമാ ഇത് പ്രക്രതി പോലും ഇവിടെ പരാജയപെടുന്നു

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
    Replies
    1. നന്നായിട്ടുണ്ട്. ഇനിയും കവിതകള്‍ പിറക്കട്ടെ... ആശംസകള്‍ !

      Delete
  10. ഇങ്ങനെയൊക്കെ വിലപിക്കാനല്ലേ ഈ കാട്ടലയുഗത്തില്‍ മനുഷ്യജന്മങ്ങള്‍ക്ക് കഴിയുന്നുള്ളൂ.,..!!! കാലിക പ്രസക്തിയുള്ള നല്ല വരികള്‍ സബീ..!!!

    ReplyDelete