Tuesday 21 May 2013

അറിയാതെപോകുന്നത്



ഉള്ളിലൊളിപ്പിച്ച ലാവയോടെ
നിശ്ശബ്ദം നില്‍ക്കുന്ന
പര്‍വ്വതങ്ങള്‍ പോലെ
ഉരുകിയുരുകി
ഒരുരുള്‍പൊട്ടലിന്
കൊതിക്കുകയാണ് മനസ്സ്.

ഒന്നാര്‍ത്തലച്ച് പെയ്തിട്ട് വേണം
വീണ്ടുമൊരു മഴക്കാലത്തെ
പേറാനെന്ന് കരുതുന്ന
മേഘശകലങ്ങളെ ഓര്‍മ്മിപ്പിച്ച്
യാഥാര്‍ത്യങ്ങളുമായി
സമരസപ്പെട്ടൊരു

മൌനയാത്രയിലാണിന്നത്.

ഒടുവില്‍ ഗതകാലസ്മരണകളെ
ചിതയിലെറിഞ്ഞ്
മറവിയിലേക്കാഴ്ന്ന
അള്‍ഷിമേഴ്സ് രോഗിയെപ്പോലെ
പിന്നിപ്പറിഞ്ഞതാളുകളില്‍
ഒരു വരിപോലും ബാക്കിവെക്കാ-
തൊരു പര്യവസാനത്തിലേക്ക് .

8 comments:

  1. അഗ്നിപര്‍വ്വതം,മഴമേഘം..
    ചിന്താഭാരമുള്ള മനസ്സിനെ ഉപമിക്കാന്‍ പറ്റിയ വാക്കുകള്‍
    അവസാനത്തെ ശൂന്യത ഭയാനകം.
    നല്ല വരികള്‍

    ReplyDelete
  2. ഓർമ്മത്താളിൽ ഒരു വരി പോലും ബാക്കി വയ്ക്കാതെയുള്ള ഒരു പര്യവസാനം അചിന്തനീയം തന്നെ..!!

    നല്ല കവിത

    ശുഭാശംസകൾ..

    ReplyDelete
  3. manasu oru agniparvatham...

    ReplyDelete
  4. ഒരു വരിപോലും ബാക്കിവെക്കാ--
    തൊരു പര്യവസാനത്തിലേക്ക് .

    Deleted, completely

    ReplyDelete
  5. പിന്നിപ്പറിഞ്ഞതാളുകളില്‍
    ഒരു വരിപോലും ബാക്കിവെക്കാ--
    തൊരു പര്യവസാനത്തിലേക്ക് .

    ReplyDelete
  6. 'യാഥാര്‍ത്ഥ്യങ്ങളിലേക്ക്' - തിരുത്തുക :)

    ReplyDelete
  7. ഇത് തന്നെ ജീവിതം ....നല്ല കവിത ..:)

    ReplyDelete
  8. നല്ല വരികള്‍ സബീന ..ഭാവുകങ്ങള്‍ !!!

    ReplyDelete