Wednesday 29 May 2013

ഹൈക്കുകവിതകള്‍

വൃക്ഷങ്ങളെ
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.

വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍

വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.

ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.


നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.

നിറവയറു-
മായൊരു മഴമേഘം
ഗര്‍ഭാലസ്യത്തില്‍.

10 comments:

  1. ഉതിര്‍ന്നുവീണ
    പവന്‍കമ്പികള്‍ തെറുത്തെടുത്ത്
    മടക്കം,പോക്കുവെയില്‍.....,....gud

    ReplyDelete
  2. വായനക്കിടയില്‍
    കണ്ണുടക്കിയ
    ഹൈക്കു ബ്ലോഗ്‌ .

    ReplyDelete
  3. നന്നായി, ഇനിയും പോരട്ടെ, എനിക്കുമുണ്ടൊരു ചെറിയ ബ്ലോഗ്‌, ലിങ്ക് ചേര്‍ക്കുന്നു
    http://deeputtandelekhanangal.blogspot.com/

    ReplyDelete
  4. കാലികം..നന്നായിട്ടുണ്ട്..

    ReplyDelete
  5. കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete
  6. വൃക്ഷങ്ങളെ
    വസ്ത്രാക്ഷേപം നടത്തുന്നു
    ശരത്ക്കാലം..
    കൂടുതല്‍ ഇഷ്ടമായ കവിത ...

    ReplyDelete
  7. ആഹാ..ഇതൊക്കേം ഇപ്പഴാ കണ്ടേ..!
    വളരെ നന്നായിരിക്കുന്നു സബീ.

    ReplyDelete
  8. എല്ലാം ഒന്നിനൊന്നു മികച്ചത് ..!!! വായനസുഖത്തിനോപ്പം ദൃശ്യസുഖവും നല്‍കുന്നു. !!!മനോഹരം സബീ..

    ReplyDelete